കാക്കനാട്: കുടുംബാരോഗ്യകേന്ദ്രം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) യോഗം ചേർന്നു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട് അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ പി.സി. മനൂപ്, ഡോ. ഗോപിക പ്രേം, അസി. എൻജിനിയർ സന്തോഷ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. ശശി, ആർ. രശ്മി എന്നിവർ പങ്കെടുത്തു.