മൂവാറ്റുപുഴ: മുനിസിപ്പൽ ഡപിംഗ് യാർഡ് അടച്ചുപൂട്ടുക, പരിസരമാകെ ദുർഗന്ധം പരത്തുന്നതും മൂവാറ്റുപുഴയാർ ഉൾപ്പെടെയുള്ള സമീപ ജലസ്രോതസുകൾ മലിനപ്പെടുത്തുന്നതും അവസാനിപ്പിക്കുക, മാലിന്യമല നീക്കം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡപിംഗ് യാർഡ് വിരുദ്ധ ജനകീയ സമിതി 26-ാം തിയതി രാവിലെ 10ന് മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. കടാതി ഡപിംഗ് യാർഡിന് സമീപത്തുനിന്ന് ആരംഭിക്കുന്ന ബഹുജന മാർച്ച് നഗരസഭ കവാടത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ധർണയിൽ സാമൂഹിക, സാസ്കാരിക നേതാക്കൾ സംസാരിക്കും. വളക്കുഴി പ്രദേശവാസികൾ പ്രതിഷേധ സമരത്തിൽ അണിനിരക്കും.