cift2
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയെ (സിഫ്‌റ്റ്) ഭക്ഷ്യ ആധികാരികതയിലെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഡയറക്ടർ ഡോ. ജോർജ് നൈനാനും വാട്ടേഴ്‌സ് ഇന്ത്യ പ്രസിഡന്റ് ടി. അനിൽകുമാറും ധാരണാപത്രം കൈമാറുന്നു

കൊച്ചി: കൊച്ചി ആസ്ഥാനമായ മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയെ (സിഫ്‌റ്റ് ) ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ ആധികാരികതയിലെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു.

ഇതു സംബന്ധിച്ച ധാരണാപത്രം സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാനും വാട്ടേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ടി. അനിൽകുമാറും കൈമാറി.

ഹൈദരാബാദിലെ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെ സീനിയർ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.എൽ.എൻ. മൂർത്തി, വാട്ടേഴ്‌സ് ഇന്ത്യ ഫുഡ്, എൻവയോൺമെന്റ് മാർക്കറ്റ് അസോസിയേറ്റ് ഡയറക്ടർ ശ്രീനിവാസ് ബി. ജോഷി, ഡോ. നിലാദ്രി ശേഖർ ചാറ്റർജി, ഡോ. സൈനുദ്ദീൻ എ.എ, ഡോ. ഫെമീന ഹസൻ എന്നിവർ ശില്പശാലയിൽ സംസാരിച്ചു.