accident
അഞ്ചൽപെട്ടി കവലയിൽ അപകടത്തിൽപ്പെട്ട കാറും ബൈക്കും

മൂവാറ്റുപുഴ: കക്കടാശേരി - കാളിയാർ റൂട്ടിൽ അഞ്ചൽപെട്ടി കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഹോട്ടലുടമയായ പിതാവിനും മകനും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. വണ്ണപുറത്തുനിന്ന് ഹോട്ടൽ അടച്ച് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന പായിപ്ര തോപ്പിൽ റഷീദ്, മകൻ അസ്ലം റഷീദ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കക്കടാശേരി - കാളിയാർറോഡ് നവീകരണത്തിന് ശേഷം ദിവസേനയെന്നോണം അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.