 
കൊച്ചി: സമൂഹത്തോടുള്ള അഡ്വ. എ.എൻ. രാജൻബാബുവിന്റെ അർപ്പണമനോഭാവം യുവതലമുറ മാതൃകയാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അവാർഡ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ കേരള രത്‌ന സമ്മാൻ 2024 ലഭിച്ച യോഗം ലീഗൽ അഡ്വൈസർ കൂടിയായ രാജൻ ബാബുവിനെ എസ്.എൻ.ഡി.പി യോഗത്തിനു വേണ്ടി പൊന്നാടയണിയിച്ച് ആദരിക്കുകയായിരുന്നു അദ്ദേഹം. നിയമരംഗത്ത് 50 വർഷം പൂർത്തിയാക്കിയ രാജൻ ബാബുവിന്റെ പ്രവർത്തനങ്ങൾ എക്കാലത്തും സമുദായത്തിന് സംരക്ഷണകവചം തീർക്കുന്നതായും തുഷാർ പറഞ്ഞു.
രാജൻ ബാബുവിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളിൽ, ബി.ഡി.ജെ. എസ് സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ എന്നിവർ പങ്കെടുത്തു.