പറവൂർ: വടക്കേക്കര ശ്രീനാഗയക്ഷിയമ്മൻകാവിൽ മഹോത്സവം നാളെ രാവിലെ അഞ്ചരക്ക് അഷ്ടദ്രവ്യ ഗണപതിഹവനത്തോടെ തുടങ്ങും. ഏഴിന് മഹാമൃത്യുഞ്ജയഹവനം, ക്ഷീരകലശപൂജ, അഭിഷേകം, വിശേഷാൽ നൂറുംപാലും. വൈകിട്ട് അറരക്ക് നിറമാല, ദീപക്കാഴ്ച. മഹോത്സവദിനമായ 26ന് രാവിലെ എട്ടിന് പഞ്ചവിംശതികലശപൂജ, ആയിരംകുടംധാര, പത്തിന് പഞ്ചവിംശതി കലശാഭിഷേകം തുടർന്ന് വിശേഷാൽ ആയില്യംപൂജ, ഉച്ചക്ക് പന്ത്രണ്ടരക്ക് പ്രസാദ ഊട്ട്, വൈകിട്ട് ആറരക്ക് നിറമാല, ദീപക്കാഴ്ച. ഏഴരക്ക് സർപ്പബലി, പുള്ളവൻപാട്ട്, സർപ്പബലി ദർശനം, തിരിസമർപ്പണം. രാത്രി എട്ടിന് മംഗളാരതി, പ്രസാദവിതരണം.