mrd

മരട്: ദേശീയ പാത മാടവനയിൽ ബൈക്കും സ്കൂട്ടറും കൂട്ടിമുട്ടി യുവതി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രിക, പള്ളുരുത്തി നെൽസൺ മണ്ഡേല റോഡിൽ നെടുംപറമ്പിൽ കലജന്റെ ഭാര്യ സനില ദയാൽ (37) ആണ് മരിച്ചത്. സനിലയ്ക്കൊപ്പമുണ്ടായിരുന്ന സുജ സുബീഷ് (40), ബൈക്ക് യാത്രികൻ ഷൈനോദ് (50) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീഗോകുലം ചി​റ്റ്സ് മരട് ശാഖയി​ലെ കളക്ഷൻ അസി​സ്റ്റന്റാണ് സനി​ല. മകൻ: ശ്രേയസ്. സംസ്കാരം ഇന്ന് 12 ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ.

ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം. ഷൈനോദിന്റെ ബൈക്ക് കത്തി നശിച്ചു. ഷൈനോദി​ന്റെ കാലി​ന് ഒടി​വുണ്ട്.