dr-soman
നെടുമ്പാശേരി ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന ശ്രീകോവിലുകളുടെ ശിലാസ്ഥാപനം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ നിർവഹിക്കുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന രണ്ട് ശ്രീകോവിലുകളുടെ ശിലാസ്ഥാപനം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ നിർവഹിച്ചു. തന്ത്രി അയ്യമ്പിള്ളി സത്യപാലൻ, മേൽശാന്തി സുജിത്ത് പ്രണവം, ക്ഷേത്രം സബതി സന്ദീപ് കൊടുങ്ങല്ലൂർ, ആചാരി ദിലീപ് എളവൂർ എന്നിവർ കാർമികത്വം വഹിച്ചു. മേയ്ക്കോണത്ത് സന്തോഷ് കുറുമശേരി മുഖ്യസാന്നിദ്ധ്യം വഹിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്ര, അത്താണി ശാഖ സെക്രട്ടറി പി.എസ്. ഷാജി, ക്ഷേത്രംകമ്മിറ്റി പ്രസിഡന്റ് പി.കെ. സുരേഷ് അത്താണി, കൺവീനർ എം.സി. രാമദാസ്, ക്ഷേത്രം സെക്രട്ടറി സി.എ. ശിവദാസ് എന്നിവർ നേതൃത്വം നൽകി.