 
പറവൂർ: പുല്ലംകുളം റോഡിൽ ഷഫാസ് തിയേറ്ററിന് സമീപം പ്രവർത്തനം ആരംഭിക്കുന്ന സണ്ണി കൺവെഷൻ സെന്ററിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, ടി.വി. നിഥിൻ, ടി.ആർ. ബോസ്, കെ.എൻ. ദിനകരൻ, എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കാവിൽ കുട്ടൻമാരാരുടെ പഞ്ചവാദ്യവും ഫ്യൂഷൻ മ്യൂസികസിന്റെ ക്ളാസിക്കൽ ഡാൻസും നടക്കും. 26,000 ചതുരശ്രഅടി വിസ്തീർണമുള്ള ശീതീകരിച്ച കൺവെൻഷൻ സെന്ററിന്റെ മുകളിലെ നില സ്റ്റേജോടുകൂടിയ ഹാളും അടിയിലെ നില ഡൈനിംഗ് ഏരിയുമാണ്.