 
തൃപ്പൂണിത്തുറ: ഹിന്ദു ആചാരങ്ങളെയും മരണാനന്തര ചടങ്ങുകളെയും അവഹേളിക്കുകയും ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവായ പി.കെ. പീതാംബരനെ ജാതീയമായി അധിക്ഷേപിക്കുകയുംചെയ്ത വൈസ് ചെയർമാൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു. കറുത്ത ബാഡ്ജ് ധരിച്ചെത്തിയ അംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധിച്ചത്.
കൗൺസിലർ യു. മധുസൂദനൻ വിഷയം അവതരിപ്പിച്ചു. വൈസ് ചെയർമാനെ ന്യായീകരിച്ച് സി.പി.എം കൗൺസിലർമാർ ബഹളംവച്ചതോടെ കൗൺസിൽ യോഗം ശബ്ദമുഖരിതമായി. വൈസ് ചെയർമാൻ മാപ്പുപറയുംവരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി അറിയിച്ചു.
25ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്റ്റാച്യു ജംഗ്ഷനിൽ ധർണ നടത്തുമെന്ന് പാർലമെന്ററി കമ്മിറ്റി അറിയിച്ചു.