മഴുവന്നൂർ: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മഴുവന്നൂർ നോർത്ത് യൂണി​റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബമേള പഞ്ചായത്ത് അംഗം വി. ജോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഡയറക്ടറിയുടെ പ്രകാശനം എം.എൻ. കൃഷ്ണൻ നിർവഹിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു. കെ.എസ്. എബ്രാഹം, കെ.പി. റോയി, സി.ഡി. പത്മാവതി അമ്മ എ.എൻ. ഭാസ്‌കരൻ, വി.എം. പൗലോസ്, കെ.വി. നീലാംബരൻ, ജോസഫ് കയ്യാണിക്കൽ, എം.എൻ. മോഹനൻ എന്നിവർ സംസാരിച്ചു.