 
പെരുമ്പാവൂർ: വല്ലം ഫൊറോന പള്ളിയിൽ വി. അമ്മ ത്രേസ്യായുടെ തിരുനാളാഘോഷത്തിന് നാളെ തുടക്കം. 27നാണ് സമാപനം. നാളെ രാവിലെ 7 മണിക്ക് പള്ളി വികാരി പോൾ മാടശേരി കൊടിയേറ്റുന്നതോടെ അഞ്ചു ദിവസം നീണ്ടുനില്ക്കുന്ന തിരുനാളാഘോഷത്തിന് തുടക്കം കുറിക്കും. വൈകിട്ട് 6ന് നടക്കുന്ന കുർബാനയ്ക്ക് ഫാ. ആൽബിൻ നേതൃത്വം നൽകും. 26ന് രാവിലെ 9.30ന് വി. അമ്മത്രേസ്യായുടെ തിരുശേഷിപ്പ്, തിരുസ്വരൂപവ എഴുന്നള്ളിപ്പിനും ആഘോഷമായ പാട്ടു കുർബാനയ്ക്കും മംഗലശേരി സെന്റ് തോമസ് പള്ളി വികാരി ജോസ് മൈപ്പാൻ നേതൃത്വം നൽകും. ഞാറക്കൽ സെന്റ് തോമസ് പള്ളി അസി. വികാരി ജോൺ തൈപ്പറമ്പിൽ വചനസന്ദേശം നൽകും. തുടർന്ന് മോൺ. ആന്റണി പെരുമായന്റെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തൽ. വൈകിട്ട് 4.30ന് ആഘോഷമായ സമൂഹബലി, വചന സന്ദേശം തുടർന്ന് വി. ത്രേസ്യായുടെയും ദേവാലയ മദ്ധ്യസ്ഥരായിരുന്ന റാഫേൽ മിഖായേൽ മാലാഖമാരുടെയും തിരുസ്വരൂപം എഴുന്നള്ളിച്ചു കൊണ്ട് മുത്തുക്കുടകളുടെയും പൊൻ,വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടിയുള്ള അങ്ങാടി പ്രദക്ഷിണം. തുടർന്ന് കരിമരുന്ന് വിസ്മയം. 27ന് രാവിലെ 10ന് ആഘോഷമായ പാട്ടുകുർബാനക്ക് അങ്കമാലി എൽ.എഫ്. ആശുപത്രി അസി. ഡയറക്ടർ ഫാ. പോൾസൺ പെരേപ്പാടൻ, ഫാ. ഷിജോ മേപ്പിള്ളി (മരോട്ടച്ചോട് ആശ്രമം ) എന്നിവർ നേതൃത്വം നൽകും. വൈകിട്ട് 5ന് മെഗാ ഫ്യൂഷൻ ചെണ്ടമേളം, മരിച്ചവരുടെ ഓർമ്മ ദിനമായ 28ന് രാവിലെ 8.30ന് സെമിത്തേരിയിൽ ഒപ്പീസ്. എട്ടാമിടം നവംബർ 2നും 3നു മാണ്.