malankara

തൃശൂർ: ഇന്ത്യയിലെ മികച്ച വാർഷിക റിപ്പോർട്ടിനുള്ള അവാർഡ് ബോചെ പ്രമോട്ടറായിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് ലഭിച്ചു. ബാങ്കിംഗ് ഫ്രണ്ടിയേഴ്‌സും നാഫ് കബും ചേർന്ന് ലക്‌നൗവിൽ നടത്തിയ അവാർഡ് ചടങ്ങിൽ നാഫ് കബ് വൈസ് പ്രസിഡന്റ് മിലിന്ദ് കാലേ, ഡയറക്ടർ അജയ് ജെ. ബ്രമേച്ച എന്നിവരിൽ നിന്നും മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയർമാൻ ജിസോ ബേബി അവാർഡ് സ്വീകരിച്ചു. ഡി.ജി.എം രഘു വി. ചടങ്ങിൽ സന്നിഹിതനായിരുന്നു. 816 കോടി രൂപയുടെ ബിസിനസും 95,000 മെമ്പർമാർക്ക് സേവനവും നൽകുന്ന സൊസൈറ്റിയാണിത്.

ലക്ഷ്യം

2030ൽ 25000 കോടി രൂപയുടെ ബിസിനസുമായി ഇന്ത്യയിലെ മുൻനിര കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാകാനാണ് ലക്ഷ്യമിടുന്നത്. 2022-2023 സാമ്പത്തിക വർഷത്തിൽ മുപ്പത്തയ്യായിരം മെമ്പർമാർക്ക് ലാഭവിഹിതം നൽകി.
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റിക്ക് നിക്ഷേപം സ്വീകരിക്കുവാനും വായ്‌പ നൽകുവാനും അനുമതിയുണ്ട്.