k

കൊച്ചി: സംസ്ഥാനത്ത് വിദ്യാഭ്യാസ ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്‌കൂളുകൾ പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു മാസത്തിനകം സംസ്ഥാനവ്യാപകമായി പരിശോധന പൂർത്തിയാക്കും. ഇത്തരം സ്കൂളുകളെക്കുറിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അഡ്മിഷന് കോഴ വാങ്ങുന്നതായി പരാതി ലഭിച്ചാൽ നടപടിയുണ്ടാകും. സബ്ജക്ട് മിനിമം നടപ്പാക്കുന്നത് എസ്.എസ്.എൽ.സി പരീക്ഷയുടെ നിലവാരം വർദ്ധിപ്പിക്കാനാണ്. ഈ വർഷം എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കും. ഓൾ പ്രൊമോഷനിൽ മാറ്റം വരുത്തും. ഏതെങ്കിലും വിഷയത്തിൽ മാർക്ക് കുറഞ്ഞാൽ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാകുമെന്നും മന്ത്രി പറഞ്ഞു.