camp
സ്വാമി ശാശ്വതികാനന്ദ കോളേജിൽ നടന്ന രക്തദാന,​ ജീവിതശൈലി രോഗനിർണയ ക്യാമ്പ് എസ്.എൻ.ഡി.പി. യോഗം പൂത്തോട്ട ശാഖ വൈസ് പ്രസിഡന്റ് അനില സാബു ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് പൂത്തോട്ട യൂണിറ്റിന്റെയും ഐ.എം.എ എറണാകുളം ചാപ്റ്ററിന്റേയും നേതൃത്വത്തിൽ സ്വാമി ശാശ്വതികാനന്ദ കോളേജിൽ രക്തദാനക്യാമ്പും കാഞ്ഞിരമറ്റം റോട്ടറി ക്ലബിന്റെയും മുത്തൂറ്റ് സ്‌നേഹാശ്രയയുടെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ജീവിതശൈലി രോഗനിർണയവും സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖ വൈസ് പ്രസിഡന്റ് അനില സാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ.എസ്. ഉല്ലാസ് അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ കെ. എൻ. ശ്രീകാന്ത്, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി രാഹുൽ ചന്ദ്രൻ, പ്രസിഡന്റ് എസ്. സുജിത്, റോട്ടറി ക്ലബ് പ്രസിഡന്റ് സി.ഡി. ജയദേവൻ, സെക്രട്ടറി പി.വി. വിനീഷ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ടി.എസ്. പ്രവീൺ, കെ.ഡി. സവിത എന്നിവർ സംസാരിച്ചു. 40 വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു.