swami
കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളന ശതാബ്ദി അനുസ്മരണയോഗം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളന ശതാബ്ദി അനുസ്മരണ യോഗം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.കെ. പുഷ്പാംഗദൻ അദ്ധ്യക്ഷനായി. റിട്ട. ജില്ലാ ജഡ്ജി പി.കെ. ഹനീഫ, സെന്റ് അർണാൾഡ് സെൻട്രൽ സ്കൂൾ മാനേജർ ഫാ. പോൾ വട്ടത്തറ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. കാസിം, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.ആർ. സത്യൻ, എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി കെ.കെ. സുനിൽകുമാർ, സെക്രട്ടറി എ.വി. പ്രദീപ്, പി.വി. മുരുഗദാസ് എന്നിവർ സംസാരിച്ചു. വായനശാല പുറത്തിറക്കുന്ന ഗ്രാമജ്യോതി എൽ.ഇ.ഡി ഇൻവെർട്ടർ ബൾബുകളുടെ വിതരണോദ്ഘാടനം എം.ആർ. സുരേന്ദ്രൻ നിർവഹിച്ചു.