മട്ടാഞ്ചേരി: കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലുള്ള മഞ്ഞ, പിങ്ക് വിഭാഗത്തിൽപ്പെട്ടവർക്ക് വിരലടയാളം മുഖേന മസ്റ്ററിംഗ് ചെയ്യാൻ കഴിയാത്തവർക്കായി ഐറിസ് സ്കാനർ മുഖേനയുള്ള ക്യാമ്പ് ഇന്ന് മുതൽ ആരംഭിക്കും. കിടപ്പ് രോഗികളും അഞ്ചുവയസിൽ താഴെയുള്ള കുട്ടികളും ഒഴികെയുള്ളവർക്കായാണ് ക്യാമ്പ്. ഇന്ന് ഇടക്കൊച്ചി ജ്ഞാനോദയം സഭാ ഹാളിലും നാളെ പള്ളുരുത്തി ഇ.കെ നാരായണൻ സ്ക്വയറിലും മട്ടാഞ്ചേരി കരിപ്പാലം കമ്മ്യൂണിറ്റി ഹാളിലുമാണ് ക്യാമ്പ്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് വരെയാണ് സമയമെന്ന് കൊച്ചി സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.