പറവൂർ: പുതിയ ദേശീയപാത 66ൽ പട്ടണം കവലയിൽ അടിപ്പാത നിർമ്മിക്കാമെന്ന് പ്രൊജക്ട് ഡയറക്ടർ പ്രദീപ് ജനപ്രതിനിധികളെയും സമരസമിതി നേതാക്കളെയും അറിയിച്ചു. ഏഴ് മീറ്റർ വീതിയിലും 3.5 മീറ്റർ ഉയരത്തിലും അടിപ്പാത നിർമ്മിക്കാമെന്നാണ് ദേശീയപാത അധികൃതർ അറിയിച്ചത്. നാല് മീറ്റ‌‌ർ ഉയരം വേണമെന്ന് സമരസമിതി നേതാക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് രേഖാമൂലം പ്രഖ്യാപനം ഉണ്ടായാലേ സമരം അവസാനിപ്പിക്കൂയെന്ന് ജനകീയ സമരസമിതി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ് റിലേ സത്യാഗ്രഹ സമരം ആരംഭിച്ചത്.