കോലഞ്ചേരി: കുന്നത്തുനാട്ടിലെ ദുരിതാശ്വാസ സഹായം 5.95 കോടി കവിഞ്ഞു. മുഖ്യമന്ത്രി, പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പുകളുടെ ദുരിതാശ്വാസ നിധികളിൽ നിന്നുമാണ് തുക അനുവദിച്ചത്. മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2773 പേർക്കായി 4.71 കോടി രൂപയും പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്റിയുടെ ധനസഹായ നിധിയിൽ നിന്ന് 457 പേർക്കായി 1.24 കോടി രൂപയുമാണ് അനുവദിച്ചത്. ചികിത്സാ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ കോലഞ്ചേരിയിലെ എം.എൽ.എ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.