ആലുവ: നഗരസഭാ അതിർത്തിയിൽപ്പെട്ട ചെമ്പകശേരി കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ചെമ്പകശേരി ഏരിയ റസിഡന്റ്‌സ് അസോസിയേഷൻ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി. കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടക്കെണിയായി റോഡ് മാസങ്ങളായി തകർന്നുകിടക്കുകയാണ്. സമയബന്ധിതമായി അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിൽ കരാറുകാരൻ പരാജയപ്പെട്ടതായും അസോസിയേഷൻ ആരോപിച്ചു. പ്രസിഡന്റ് ലിജോ മണ്ണാറപ്രായിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു സുരേഷ്, ലിസ്‌ലി ജോസഫ്, എ. ഷംസുദിൻ, ലളിത ഗണേഷൻ, ലത്തീഫ് പൂഴിത്തറ, മിനി ബൈജു, ചിന്നൻ പൈനാടത്ത്, ജോയി മാത്യു, ആനന്ദ് ജോർജ് എന്നിവർ സംസാരിച്ചു.