കൊച്ചി: എറണാകുളം അതിരൂപതാ അപ്പസ്തോലിക് അഡിമിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരും പുതിയ കൂരിയ അംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉപരോധവും പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് അൽമായ മുന്നേറ്റം അറിയിച്ചു.
ബിഷപ്പിനും കൂരിയ അംഗങ്ങൾക്കെതിരായ പ്രതിഷേധം വൈദികപ്പട്ടം നടക്കുന്നിടത്തും സംഘടിപ്പിക്കും. ബിഷപ്പ് ഹൗസിന് പുറത്ത് പ്രതിഷേധിക്കാൻ ലഭിക്കുന്ന അവസരം ഉപയോഗിക്കുമെന്ന് അതിരൂപത കൺവീനർ ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും അറിയിച്ചു.