
മുവാറ്റുപുഴ: സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തിയെടുക്കുന്നതിൽ മഹിളാ കോൺഗ്രസ് സംഘടനയുടെ പങ്ക് അനിവാര്യമെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ. നിരന്തരമായ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ തന്നെ മാറ്റിയേടുക്കുന്നതിന് നമ്മുടെ സ്ത്രീകൾക്ക് സാധിച്ചതെന്നും എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴ ബ്ലോക്ക് തല മഹിളാ കോൺഗ്രസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേക്കടമ്പ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി എൽദോ അദ്ധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് സുനില സിബി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാജലക്ഷ്മി, ജയ സോമൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, ജില്ല ഭാരവാഹികളായ രജിത പി, സിന്ധു ബെന്നി, മുൻ സംസ്ഥാന ട്രഷറർ മേരി പീറ്റർ, ജില്ല പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, മുൻ പഞ്ചായത്ത് പ്രസിഡന്റ് സോഫിയ ബീവി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിത ഇ, സെക്രട്ടറി സിനിജ സനിൽ തുടങ്ങിയവർ പങ്കെടുത്തു.