camp

നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് ടി.ഒ അബ്ദുള്ള മെമ്മോറിയൽ കോളേജിലെ നാഷണൽ സർവീസ് സ്‌കീമും അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. അനുശ്രീയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 131പേർ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി 19 പേരെ ലിറ്റിൽ ഫ്ലവർ ആശുപത്രി സൗജന്യ തിമിര ശസ്ത്രക്രിയക്കായി തിരഞ്ഞെടുത്തു. പ്രിൻസിപ്പൽ ഡോ. എ. ബിജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പി.എ. സ്വപ്ന ബീവി, നിഫി ഫ്രാൻസിസ്, ജി. ഹരികുമാർ എന്നിവർ നേതൃത്വം നൽകി.