കൊച്ചി: സിനെർജിയ അക്കാഡമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനായി കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയും പുൽപ്പള്ളി പഴശിരാജ കോളേജ് മാദ്ധ്യമപഠന വിഭാഗവും ധാരണാപത്രം ഒപ്പുവച്ചു. പഴശിരാജ കോളേജിൽ നടന്ന ചടങ്ങിൽ ജെയിൻ യൂണിവേഴ്‌സിറ്റി ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. നിമ്മി മരിയ ജോസഫ്, പഴശിരാജ കോളേജ് പ്രിൻസിപ്പൽ കെ.കെ. അബ്ദുൾ ബാരി, ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ. ജോഷി മാത്യു, എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ മേധാവി ഡോ. ജോബിൻ ജോയ് തുടങ്ങിയവർ പങ്കെടുത്തു.
വിവിധ വിഷയങ്ങളിൽ
ഡോ. നിമ്മി മരിയ ജോസഫ്, ജെയിൻ യൂണിവേഴ്‌സിറ്റി അസി. പ്രൊഫ. മുഹമ്മദ് ഹാഫിലുദ്ദീൻ, പഴശിരാജ കോളേജ് സെൽഫ് ഫിനാൻസിംഗ് ഡയറക്ടർ താര ഫിലിപ്പ്, അസി.പ്രൊഫ. ക്രിസ്റ്റീന ജോസഫ്, മാദ്ധ്യമവിഭാഗം അസോസിയേഷൻ സെക്രട്ടറി വി.എസ്. ധിരന, ഷോബിൻ മാത്യു, ലിൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു.