
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ(സിയാൽ) പ്രതിവാര ശൈത്യകാല സർവീസ് 1,576ലേക്ക് ഉയർത്തി.
ഒക്‌ടോബർ 27 മുതൽ മാർച്ച് 29 വരെയാണ് ശൈത്യകാല സർവീസ്. രാജ്യാന്തര സെക്ടറിൽ ഇരുപത്തിയാറും ആഭ്യന്തര സെക്ടറിൽ ഏഴും എയർലൈനുകളാണ് സർവീസ് നടത്തുന്നത്. അബുദാബിയിലേക്ക് 67, ദുബായിലേക്ക് 46, ദോഹയിലേക്ക് 31 എന്നിങ്ങനെയാണ് പ്രതിവാര സർവീസുകൾ. യു.എ.ഇയിലേക്കുള്ള പ്രതിവാര സർവീസുകൾ 134 ആണ്. ആഴ്ചയിൽ 51 സർവീസുമായി എയർ ഇന്ത്യ എക്‌സ്‌പ്രസാണ് ഒന്നാമത്.
കഴിഞ്ഞ സാമ്പത്തിക വർഷം 1000 കോടി ക്ലബ്ബിൽ പ്രവേശിച്ച സിയാൽ പ്രതിവർഷം ഒരു കോടി യാത്രക്കാർ എത്തിച്ചേർന്ന കേരളത്തിലെ ഏക വിമാനത്താവളമാണെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.