manjalloor

മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2024 -25 പ്രകാരം തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്നിടൽ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഫ്രാൻസിസ് കാരകുന്നേലിന്റെ കൃഷിയിടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാംമാക്കൽ അദ്ധ്യക്ഷനായി. യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, കൃഷി ഓഫീസർ ആരിഫ ടി.എം, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, അഗ്രോ സർവീസ് സെന്ററിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് അഗ്രോ സർവീസ് സെന്റർ മുഖേനെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി എന്നിവയുടെ ആക്രമണത്തിനെതിരെയുള്ള കീടനാശിനിയും കൂമ്പ് ചീയൽ പോലുള്ള കുമിൾ രോഗത്തിനെ ഫലപ്രദമായി നിയന്ത്രിക്കുന്ന കുമിൾനാശിനിയും മണ്ട വൃത്തിയാക്കി കൂമ്പിൽ തളിച്ച് നൽകുന്നതാണ് പദ്ധതി.