കൊച്ചി: ബദാമിന്റെ ഉപയോഗം ചർമ്മകാന്തിക്കും മുടിസംരക്ഷണത്തിലും സംബന്ധിച്ച് കാലിഫോർണിയ ആസ്ഥാനമായ ആൽമണ്ട് ബോർഡ് ഒഫ് കാലിഫോർണിയ ചർച്ച സംഘടിപ്പിച്ചു. ആയുർവേദ വിദഗ്ദ്ധ ഡോ. മധുമിത കൃഷ്ണൻ, നടി രജിഷ വിജയൻ, വെൽനസ് കൺസൾട്ടന്റ് ഷീല കൃഷ്ണസ്വാമി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബദാം പോലുള്ള പ്രകൃതിദത്ത വിഭവങ്ങൾ ശരീരത്തിന് പോഷണം നൽകുകയും രോഗപ്രതിരോധത്തിന് സഹായിക്കുകയും ചെയ്യുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. പഞ്ചസാര, ഉപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവ കൂടുതലുള്ള സംസ്‌കരിച്ചതും പാക്ക് ചെയ്തതുമായ ഭക്ഷണം ഒഴിവാക്കി പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ വിഭവങ്ങൾ ശീലമാക്കണമെന്നും അവർ നിർദ്ദേശിച്ചു.