പറവൂർ: റോഡിലൂടെ പോകുന്നതിനിടെ വീട്ടമ്മയെ തെരുവുനായ കടിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഘണ്ഠാകർണൻ വെളി വെസ്റ്ര് പുത്തൻപുര - കൊളയപ്പാടം റോഡിന് സമീപത്ത് നിന്ന് കൈതാരം നെല്ലിപ്പിള്ളിപറമ്പ് വീട്ടിൽ സിനിയുടെ കാലിലാണ് കടിയേറ്റത്. സിനി എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സ തേടി. കുഞ്ഞുങ്ങളുമായി റോഡരികിൽ വസിക്കുന്ന ഇതേ തെരുവുനായ കഴിഞ്ഞ മാസം മൂന്ന് പേരെ കടിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.