കാക്കനാട്: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ സമ്മേളനം നാളെയും മറ്റെന്നാളുമായി കാക്കനാട് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട്, സെക്രട്ടറി ശശി പെരുമ്പടപ്പിൽ എന്നിവർ അറിയിച്ചു. നാളെ വൈകിട്ട് അഞ്ചിന് കളക്ടറേറ്റിന് സമീപം സ്വാഗതസംഘം ചെയർമാൻ ഡോ. കെ.പി. മുഹമ്മദ് അഷറഫ് പതാക ഉയർത്തും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, വൈസ് പ്രസിഡന്റ് എം.എ. ഷാജി, സെക്രട്ടറി ജോഷി അറക്കൽ, ബോബൻ ബി. കിഴക്കേത്തറ എന്നിവർ സംസാരിക്കും.
ശനിയാഴ്ച രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് ഹാളിൽ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസും ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, പ്രതിപക്ഷനേതാവ് എം.കെ. ചന്ദ്രബാബു, എ.ജി. ഉദയകുമാർ, റാഷിദ് ഉള്ളംപള്ളി, എസ്. സജി, ബാബു തോമസ് എന്നിവർ സംസാരിക്കും.