കൊച്ചി: കേരള ഫൈൻ ആർട്‌സ് സൊസൈറ്റിയും റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിനും 27ന് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ഒന്നുമുതൽ 3വരെ, 4മുതൽ 7വരെ, 8മുതൽ 10വരെ ക്ലാസുകൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം.
രജിസ്‌ട്രേഷൻ സമയത്ത് സ്‌കൂളിന്റെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് ഹാജരാക്കണം. രാവിലെ 8 മുതൽ 10 വരെ സ്‌പോട്ട് രജിസ്‌ട്രേഷൻ മാത്രമേ അനുവദിക്കൂ. ഒരാൾക്ക് 30 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. 10.30 മുതൽ 12.30 വരെയാണ് മത്സരം. വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകും. ഡ്രോയിംഗ് സാമഗ്രികൾ കൊണ്ടുവരണം. ഓയിൽകളർ ഒഴികെ എല്ലാ മാദ്ധ്യമങ്ങളും അനുവദിക്കുമെന്ന് ഫൈൻ ആർട്സ് സൊസൈറ്റി ജോയിന്റ് സെക്രട്ടറി കെ.എസ്. പ്രകാശ് അറിയിച്ചു.