കൊച്ചി: ജില്ലാ കബഡി അസോസിയേഷന്റെ നേതൃത്വത്തിൽ 26ന് സബ് ജൂനിയർ (ആൺ, പെൺ) മത്സരങ്ങളും 27ന് ജൂനിയർ (ആൺ, പെൺ) മത്സരങ്ങളും നായരമ്പലം ലോബേലിയ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പ് യഥാക്രമം സബ് ജൂനിയർ ഇടുക്കിയിലും ജൂനിയർ മത്സരങ്ങൾ എറണാകുളത്തും നടക്കും. വിവരങ്ങൾക്ക്: പ്രസിഡന്റ് എ. ഗിരീഷ് 8921236542, സെക്രട്ടറി എ.എ. സുജ 8921108693.