sabu-poscocase
സാബു

പറവൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം നടത്തിയ കേസിൽ നായരമ്പലം നികത്തിത്തറവീട്ടിൽ സാബുവിനെ (51) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി 40 വർഷം കഠിനതടവിന് ശിക്ഷിച്ചു. 40,000 രൂപ പിഴയടക്കണം. ഇരയുടെ പുനരധിവാസത്തിന് ഈ തുക നൽകണമെന്നും പിഴഅടച്ചില്ലെങ്കിൽ ഒരുവർഷം അധികതടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്.

2013 ജൂണിലാണ് 12 വയസുള്ള കുട്ടിയെ ഇയാൾ ലൈംഗിക ഉപദ്രവത്തിന് ഇരയാക്കിയത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഞാറക്കൽ പൊലീസിലാണ് കേസെടുത്തത്. ഒമ്പത് സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്‌കുമാർ ഹാജരായി.