അങ്കമാലി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അംഗത്വ കാർഡ് വിതരണം നാളെ നടക്കും. നാളെ രാവിലെ 10.30 ന് കിടങ്ങൂർ ക്രിസ്റ്റ്യൻ ബ്രദറൻ ചർച്ച് ഹാളിൽ നടക്കുന്ന പരിപാടി മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യും. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം അഡ്വ.കെ.കെ.ഷിബു നിർവ്വഹിക്കും. മികച്ച വ്യക്തികളെ ജില്ല സെക്രട്ടറി വി.വി.സുഭാഷ് ആദരിക്കും. ഏരിയ പ്രസിഡന്റ് എം.വി.മോഹനൻ, മേഖലാ ഭാരവാഹികളായ കെ.കെ.സുരേഷ്, എം. ഡി. ഡെന്നി എന്നിവർ പങ്കെടുക്കും.