ആലുവ: സി.പി.എം ആലുവ ലോക്കൽ സമ്മേളനം പൂർത്തിയായെങ്കിലും തർക്കത്തെ തുടർന്ന് സെക്രട്ടറിയെ തിരഞ്ഞെടുക്കാനായില്ല. നിലവിലുള്ള സെക്രട്ടറി പോൾ വർഗീസും മുൻ സെക്രട്ടറി രാജീവ് സക്കറിയയും മത്സര രംഗത്ത് ഉറച്ചുനിന്നതാണ് പ്രശ്നമായത്. മത്സരത്തിന് അനുവദിക്കില്ലെന്നും ആരെങ്കിലും പിൻമാറുന്നുണ്ടോയെന്ന് നിരീക്ഷകനായ ജില്ലാ കമ്മിറ്റി അംഗം എം.കെ. ബാബു ചോദിച്ചെങ്കിലും ഇരുവരും വഴങ്ങിയില്ല. തുടർന്നാണ് സെക്രട്ടറി തിരഞ്ഞെടുപ്പ് പിന്നീട് ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സമ്മേളനം പിരിച്ചുവിട്ടു. 16 അംഗ എൽ.സിയിലേക്ക് മിനി ബൈജു, എം.എസ്. അജിത്ത്, പി.ആർ. രാജേഷ്, ഇബ്രാഹിം എന്നിവരെ പുതിയതായി ഉൾപ്പെടുത്തി.