കൂത്താട്ടുകുളം : കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയുടെയും ആയുർവ്വേദ ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഇടയാർ സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ വിജയാ ശിവൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം ഗവ.ആയുർവേദ ആശുപത്രിയിലെ ഡോ.കെ.കെ ഷീജ,വാർഡ് കൗൺസിലർമാർ, പള്ളി ട്രസ്റ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. "ആരോഗ്യം ആയുർവേദത്തിലൂടെ" എന്ന വിഷയത്തെക്കുറിച്ച് ഡോ. ദിവ്യ സി. നായർ ക്ലാസ് എടുത്തു. നേത്രരോഗ വിഭാഗ വിദഗ്‌ദ്ധ ഡോ.മീരയുടെ സേവനവും ഉണ്ടായിരുന്നു.