
പറവൂർ: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ, ജനസേവ സമിതി ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വുമൺ ഓൺ വീൽസ് എന്ന സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി അമ്പത് വനിതകൾക്ക് അമ്പത് ശതമാനം സാമ്പത്തിക സഹായത്തോടെ ടൂവീലറുകൾ വിതരണം ചെയ്തു. പറവൂർ ടൗൺഹാളിൽ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് ചെയർമാൻ ഡോ. എൻ. മധു അദ്ധ്യക്ഷത വഹിച്ചു. ജനസേവ സമിതി ട്രസ്റ്റ് ജനറൽ സെക്രട്ടറി സി.ജി. മേരി, കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.എം. ലൈജു, ടി.പി. പോളി, ബെന്നി പുതുശ്ശേരി, എൻ.എൻ. ജിയോ, രഞ്ജിത്ത്, രാജൻ തുടങ്ങിയവർ സംസാരിച്ചു. റിട്ട. ആർ.ടി.ഒ പി.പി. ബാബു റോഡ് സുരക്ഷാ ക്ളാസെടുത്തു.