malabar

കോഴിക്കോട് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ദീപാവലിക്ക് ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും വാങ്ങുന്നവർക്ക് സ്വർണ നാണയങ്ങളും ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും ലഭിക്കും. രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരവും മലബാർ ഗോൾഡ് ബ്രാൻഡ് അംബാസഡറുമായ അനിൽ കപൂർ ദീപാവലി ഓഫറുകൾ അവതരിപ്പിച്ചു. ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, റീജിയണൽ ഹെഡ് (നോർത്ത്) എൻ. കെ. ജിഷാദ്. സോണൽ ഹെഡ് (നോർത്ത്) കെ.പി. അനീസ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു. നവംബർ 10 വരെ ഓഫർ ലഭിക്കും.

ആഭരണ പ്രേമികൾക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവമാണ് ഒരുക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ് പറഞ്ഞു.

ഓഫർ

50,000 രൂപയുടെ ആഭരണങ്ങൾ വാങ്ങുമ്പോൾ 200 മില്ലിഗ്രാം സ്വർണ നാണയം

പ്രഷ്യസ്, അണ്‍കട്ട് ആഭരണങ്ങൾക്ക് 300 മില്ലിഗ്രാം സ്വർണ നാണയം

ഡയമണ്ട് ആഭരണങ്ങൾക്ക് 400 മില്ലി ഗ്രാം സ്വർണ നാണയം