parvez-mulla

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് (ഫെഡ്ഫിന)മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി പർവേസ് മുല്ലയെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. വായ്പ, റീട്ടെയിൽ ബാങ്കിംഗ്, ഇൻഷ്വറൻസ് മേഖലകളിൽ 28 വർഷത്തെ അനുഭവസമ്പത്തുള്ള പർവേസ് മുല്ല എച്ച്.ഡി.എഫ്.സി ലൈഫ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. ഫെഡ്ഫിനയെ മികച്ച വളർച്ചയിലേക്ക് ഉയർത്താൻ പർവേസ് മുല്ലയുടെ അനുഭവസമ്പത്തും നേതൃത്വ മികവും സഹായിക്കുമെന്ന് ഫെഡ്ബാങ്ക് ഫിനാൻഷ്യൽ നോൺ- എക്‌സിക്യുട്ടീവ് ചെയർമാൻ ശ്യാം ശ്രീനിവാസൻ പറഞ്ഞു.