
ആലുവ: ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുന്നാളിന് കൊടിയേറി. വാരാപ്പുഴ അതിരൂപത മെത്രപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊടിയേറ്റി. ആശീർഭവൻ ഡയറക്ടർ ഡോ. വിൻസെന്റ് വാര്യത്ത്, ഫാ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ, സഹ വികാരി ഫാ. ആൽഫിൻ കൊച്ചുവീട്ടിൽ, ഡീക്കൻ സെൽവരാജ്, സെൻട്രൽ കമ്മിറ്റി ലീഡർ മേരിദാസ് തട്ടാരുപറമ്പിൽ, ജനറൽ കൺവീനർമാരായ വിക്ടർ ചടയങ്ങാട്ട്, ജോണി ക്രിസ്റ്റഫർ, നെൽസൺ സെക്വരാ, കൈക്കാരന്മാരായ രാജു കൊച്ചുവീട്ടിൽ, അമൽ ജോർജ്, വർഗീസ് പള്ളിപ്പാട്ട് എന്നിവർ സംസാരിച്ചു.