aster
ലോക സ്തനാർബുദ ബോധവത്ക്കരണ മാസാചരണത്തിൽ, ആസ്റ്റർ മെഡ്സിറ്റി സംഘടിപ്പിച്ച സ്തനാർബുദത്തെ അതിജീവിച്ചവരുടെ സംഗമത്തിൽ നിന്ന്

കൊച്ചി: സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി സ്തനാർബുദത്തെ അതിജീവിച്ചവരുടെ ഒത്തുചേരൽ ആസ്റ്റർ മെഡ്‌സിറ്റി സംഘടിപ്പിച്ചു. ക്യാൻസർ അവസാനവാക്കല്ലെന്ന് തന്റെ അമ്മയുടെ സ്തനാർബുദ പോരാട്ടയാത്ര പങ്കുവച്ച് നടി സ്മിനു പറഞ്ഞു. ആസ്റ്റർ മെഡ്സിറ്റിയുടെ ഓങ്കോളജി വിദഗ്ദ്ധർ അറിവുകൾ പങ്കുവച്ചു. മുപ്പതോളം പേർ കുടുംബസമേതം പങ്കെടുത്തു.

മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. അരുൺ ആർ. വാര്യർ, സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ, സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റ് ഡോ. ശരത് .എസ്, മെഡിക്കൽ ഡയറക്ടർ ഡോ. സൂരജ്. കെ.എം, റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ദുർഗാപൂർണ തുടങ്ങിയവർ സംസാരിച്ചു.