കൊച്ചി: ആലുവ സബ് ജയിൽ റോഡിലെ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി-വർഗ വിദ്യാർത്ഥികൾക്ക് ഡിഗ്രിതല പി.എസ്.സി പരീക്ഷയ്ക്ക് നവംബർ 20ന് സൗജന്യ പരിശീലനം തുടങ്ങും. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി-ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റുണ്ട്. രേഖകളുമായി 18ന് വൈകിട്ട് അഞ്ചിന് മുമ്പ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. ഫോൺ: 04842623304