കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ആലോചന യോഗത്തിൽ ഭക്തരെ ദേവസ്വംബോർഡ് പങ്കെടുപ്പിച്ചില്ലെന്ന് പരാതി. യോഗം ചേരുന്നുണ്ടെന്ന് അറിഞ്ഞ് ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്രത്തിലെത്തിയപ്പോൾ കാലാവധി കഴിഞ്ഞ ഉപദേശക സമിതി അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് മീറ്റിംഗ് നടത്തുകയായിരുന്നെന്ന് ശ്രീപൂർണത്രയീശ ഭക്തജന സമിതി ഭാരവാഹികൾ ആരോപിച്ചു.
എന്നാൽ വൃശ്ചികോത്സവം സംബന്ധിച്ച യോഗം ചൊവ്വാഴ്ച വിളിച്ചിരുന്നില്ലെന്ന് ദേവസ്വം ഓഫീസർ രഘുരാമൻ അറിയിച്ചു. തെറ്റിദ്ധരിക്കപ്പെട്ട് എത്തിയവരാണ് ആരോപണം ഉന്നയിക്കുന്നത്. ഉത്സവനടത്തിപ്പിന് ഭക്തർ പിന്തുണ നൽകുകയാണ് വേണ്ടത്. ഇപ്പോൾ ക്ഷേത്രത്തിൽ നടക്കുന്നത് തുലാം ഒമ്പത് ഉത്സവത്തിന്റെ ഒരുക്കങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.