
പറവൂർ: ഇറ്റലിയിൽ കടലിൽവീണ് മരിച്ച പുത്തൻവേലിക്കര പനച്ചകുന്ന് കുരിശിങ്കൽ തോമസ് - ഡെയ്‌സി ദമ്പതികളുടെ മകൻ ടോംസന്റെ (32) സംസ്‌കാരം ഇന്ന് രാവിലെ 8.30ന് മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. സെപ്റ്റംബർ അഞ്ചിനായിരുന്നു അപകടം. കടൽത്തീരത്തുള്ള കൽവർട്ടിൽ കയറി നിന്നപ്പോൾ കാൽവഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. അഞ്ചരവർഷമായി ഇറ്റലിയിലെ ഹോട്ടലിൽ ജോലിചെയ്യുന്ന ടോംസൻ ഡിസംബറിൽ നാട്ടിലേക്ക് വരാനിക്കുകയായിരുന്നു. സഹോദരങ്ങൾ: ടോംസി, രാജേഷ്.