p

കോതമംഗലം: എതിരാളികളെ ഏഴയലത്തുപോലും അടുപ്പിക്കാതെ കായികമേളയുടെ തുടക്കം മുതൽ കുതിച്ചുയർന്ന കോതമംഗലം ഉപജില്ലാ കിരീടം ഒരിക്കൽക്കൂടി നെഞ്ചോട് ചേർത്തു. ട്രാക്കിൻ നിന്നും ഫീൽഡിൽ നിന്നും പോയിന്റുകൾ വാരിക്കൂട്ടിയ മാർ ബേസിലിന്റെയും സെന്റ് സ്റ്റീഫൻസ് സ്‌കൂളിന്റെയും കരുത്തിലാണ് ആതിഥേയർ കിരീടത്തിൽ വീണ്ടും പൊൻമുത്തമിട്ടത്.

മുൻവർഷത്തെ മികവ് ആവർത്തിക്കാൻ കോതമംഗ ത്തിന് കഴിഞ്ഞില്ല. 44 സ്വർണവും 38 വെള്ളിയും 17 വെങ്കലവുമടക്കം 368 പോയിന്റാണ് ചാമ്പ്യന്മാർ നേടിയത്. 7 സ്വർണം കുറവ്. ആതിഥേയരുടെ തുടർച്ചയായ ഇരുപത്തൊന്നാം കിരീടനേട്ടമാണിത്. അങ്കമാലി ഉപജില്ലയാണ് റണ്ണറപ്പ്. 16 സ്വർണവും 15 വെള്ളിയും 14 വെങ്കലവുമടക്കം 162 പോയിന്റ്. അങ്കമാലിയുടെ മികച്ച പ്രകടനമാണിത്. മറ്റു ഉപജില്ലകൾക്ക് പോയിന്റുകൾ മൂന്നക്കത്തിലേക്ക് എത്തിക്കാനായില്ല. പെരുമ്പാവൂർ ഉപജില്ല 99 പോയിന്റോടെ മൂന്നാമതെത്തി. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്നു പെരുമ്പാവൂർ.

 സ്കൂളിൽ മാർ ബേസിൽ

ചാമ്പ്യൻഷിപ്പ് പോരിൽ മാർ ബേസിൽ തന്നെ കിരീടം ചൂടി. കോതമംഗലം ഉപജില്ലയിലെ തന്നെ സ്കൂളുകളെയാണ് ചാമ്പ്യന്മാർ കടത്തിവെട്ടിയത്. 22 സ്വർണവും 21 വെള്ളിയും 12 വെങ്കലവും സ്വന്തമാക്കിയ മാർ ബേസിൽ 185 പോയിന്റുകൾ അക്കൗണ്ടിൽ എത്തിച്ചു. കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ് 110 പോയിന്റുകളോടെ രണ്ടാം സ്ഥാനക്കാരായി. 14 സ്വർണവും 12 വെള്ളിയും 5 വെങ്കലവുമാണ് സമ്പാദ്യം. അങ്കമാലി മൂക്കന്നൂർ സേക്രഡ് ഹേർട്ട് ഓർഫനേജ് എച്ച്.എസിനാണ് മൂന്നാം സ്ഥാനം. 10 സ്വർണവും, 6 വീതം വെള്ളിയും വെങ്കലവും ടീം നേടിയ സ്കൂൾ 74 പോയിന്റ് സ്വന്തമാക്കി.