കൊച്ചി: ജി.എസ്.ടി കൗൺസിലിന്റെ പുതിയ തീരുമാനപ്രകാരം വാടക കെട്ടിടങ്ങൾക്ക് 18 ശതമാനം നികുതി വാടകക്കാരായ വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള തീരുമാനം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി. ഗുരുതര പ്രതിസന്ധി വ്യാപാരമേഖല നേരിടുന്ന ഘട്ടത്തിൽ വ്യാപാരികളുടെമേൽ പുതിയ തീരുമാനം അടിച്ചേൽപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിൽ ജി.എസ്.ടി ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും. ഇന്ന് രാവിലെ 10ന് ഇടപ്പള്ളി ജി.എസ്.ടി ഓഫീസ് മാർച്ചും ധർണയും ശിശുക്ഷേമസമിതി വൈസ് ചെയർമാൻ അഡ്വ.കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്യും.