lulu
കൊച്ചി ലുലുമാളിൽ ഫൺടൂറ പാർട്ടി ഹാളിൽ ഫൺടൂറ ഡാൻസ് അക്കാഡമിയുടെ ഉദ്ഘാടനം നടൻ ശ്രീകാന്ത് മുരളി, എഴുത്തുകാരൻ അഭിലാഷ് പിള്ള, നടിയും നർത്തകിയുമായ കൃഷ്ണ പ്രഭ എന്നിവർ ചേർന്നു നിർവ്വഹിക്കുന്നു. ഗായകൻ കെ.എസ്. സുധീപ്കുമാർ, ലുലു റീജിയണൽ ഡയറക്ടർ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ലുലു ഫൺടൂറ ജനറൽ മാനേജർ അംബികാപതി എന്നിവർ സമീപം

കൊച്ചി: പരമ്പരാഗത നൃത്തരൂപങ്ങൾ മുതൽ ആധുനിക ഫ്യൂഷൻ ഡാൻസ് പരിശീലനംവരെ ഉൾക്കൊള്ളുന്ന ക്ലാസുകളുമായി ലുലു ഡാൻസ് അക്കാഡമി ഫൺടൂറ പാർട്ടി ഹാളിൽ തുറന്നു. കലാമണ്ഡലത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി, എഴുത്തുകാരൻ അഭിലാഷ് പിള്ള, നടിയും നർത്തകിയുമായ കൃഷ്ണപ്രഭ എന്നിവർ ചേർന്ന് ഉദ്ഘാ

നം ചെയ്തു. ഗായകൻ കെ.എസ്. സുധീപ്കുമാർ, ലുലു റീജിയണൽ ഡയറക്ടർ സാദിക് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണുനാഥ്, ഫൺടൂറ ജനറൽ മാനേജർ അംബികാപതി എന്നിവർ സംസാരിച്ചു.

സമർപ്പൺ സ്‌കൂൾ ഒഫ് ഡാൻസിലെ അദ്ധ്യാപകരും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. പ്രായഭേദമെന്യേ ഡാൻസ് ക്ലാസിൽ രജിസ്റ്റർ ചെയ്യാം.

നൃത്തരംഗത്തെ മുൻനിര താരങ്ങളുടെ ത്രേയ്‌ക പരിശീലനക്ലാസുകളും ലുലു ഫൺടൂറ ഡാൻസ് അക്കാഡമിയിലുണ്ടാകും. ഫോൺ: 7306336066.