കൊച്ചി: സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ എം.ബി.ആർ മെഡിക്കൽ ട്രസ്റ്റിന്റെ സഹകരണത്തോടെ നടത്തുന്ന സാമൂഹ്യ ആരോഗ്യ പരിപാലന പദ്ധതിയായ സ്‌നേഹത്തണൽ ഇന്ന് സൗത്ത് കളമശേരി കർബോറാൻഡം ജംഗ്ഷൻ, ചെട്ടിമുക്ക് പ്രദേശങ്ങളിലുള്ള കിടപ്പുരോഗികളുടെയും ക്യാൻസർ രോഗികളുടെയും വീടുകളിലെത്തി മരുന്നും ചികിത്സയും സൗജന്യമായി നൽകും. ഡോ. അശ്വിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യലിസ്റ്റ് ആശുപത്രി സ്‌നേഹത്തണൽ സംഘമാണ് ചികിത്സ നൽകുന്നത്.