 
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ യുവാവിനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റുചെയ്തു. രവിപുരത്ത് മയൂര ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ തമ്മനം സ്വദേശിയായ ബിജോയിസ് വർഗീസിനെയാണ് (34) എസ്.ഐ സി. ശരത്തിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇയാൾക്കെതിര സൗത്ത് പൊലീസ് സ്റ്റേഷനിൽ 12 പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവരിൽനിന്ന് 35 ലക്ഷം രൂപയോളം പ്രതി തട്ടിയെടുത്തിട്ടുണ്ടെന്നും സ്ഥാപനത്തിന് വിദേശത്തേക്ക് അളുകളെ റിക്രൂട്ട് ചെയ്യാൻ നിയമാനുസൃതമായ ലൈസൻസ് ഇല്ലെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.