തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അദ്ധ്യാപകർക്കായി കുട്ടികൾക്കിടയിലുള്ള നേത്രവൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള ബോധവത്കരണ ക്ലാസുകൾ നടത്തി. ലയൺസ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ജയാനന്ദ് കിളിക്കർ ഉദ്ഘാടനം ചെയ്തു. അങ്കമാലി എൽ.എഫ് ആശുപത്രിയിലെ ഡോക്ടർമാർ നേതൃത്വം നൽകി. ക്യാപ്ടൻ ബിനു, ജെയിംസ്‌മാത്യു, ഡോ. സാറാമ്മ പി. അബ്രാഹം, സാബി ജോൺ, വർഗീസ് ജോസഫ്, വി.എൻ.ടി നമ്പൂതിരി, രാമചന്ദ്രൻ മുല്ലപ്പള്ളി, ജോൺ തോമസ്, സുകുമാരൻ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.