y
ആർ.എൽ.വി

തൃപ്പൂണിത്തുറ: നൃത്തവും സംഗീതവും കോർത്തിണക്കി ആർ.എൽ.വി കോളേജ് അവതരിപ്പിക്കുന്ന കലാസമന്വയ സദസ് 'സമഭാവന' 28 മുതൽ നവംബർ ഒന്നുവരെ നടക്കും. 28ന് വൈകിട്ട് 4ന് ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. 6.30 ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീതസദസ്, 8ന് മഹാലക്ഷി സർവേശ്വരന്റെ ഭരതനാട്യം എന്നിവ നടക്കും. 29ന് വൈകിട്ട് ആർ.എൽ.വി പൂർവ വിദ്യാർത്ഥികളുടെ ഗാനമേള, 8ന് കഥകളി -ചിന്താവിഷയായ സീത.

30ന് വൈകിട്ട് 6 ന് ഡോ. നീനാ പ്രസാദിന്റെ മോഹിനിയാട്ടം, 8ന് നടി നവ്യനായരുടെ ഭരതനാട്യം. 31ന് വൈകിട്ട് 6ന് ശരൺ മോഹൻ, രേഷ്‌മ ശരൺ എന്നിവരുടെ ഭരതനാട്യം, 8ന് ഗീത പത്മകുമാറിന്റെ കുച്ചിപ്പുടി. നവംബർ 1ന് വൈകിട്ട് 4ന് സാംസ്കാരിക സമ്മേളനം. 5.30ന് മനോജ് അനന്തപുരിയുടെ വീണക്കച്ചേരി, 6ന് ഡോ. ശാലിനി ഹരികുമാറിന്റെ മോഹിനിയാട്ടം, 8ന് ആർ.എൽ.വി കഥകളി ഡിപ്പാർട്ട്മെന്റിന്റെ ദുര്യോധനവധം കഥകളി എന്നിവ നടത്തുമെന്ന് പ്രിൻസിപ്പൽ പ്രൊഫ. ആർ. രാജലക്ഷ്മി അറിയിച്ചു.